![](/wp-content/uploads/2023/10/train-bihar.1697053878.jpg)
ബിഹാര്‍: ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ 4 മരണം. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡെല്‍ഹി ആനന്ദ് വിഹാറിൽ നിന്ന് കാമാക്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് പാളം തെറ്റിയത്. രഘുനാഥ്പൂർ സ്റ്റേഷന് സമീപം ആണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
Post Your Comments