Latest NewsKeralaNews

ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സമഭാവനയുടെ നവകേരളസൃഷ്ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള കലാലയങ്ങൾ. ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം ഒരുക്കുകയാണ്. ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ പദ്ധതി നടപ്പിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ മന്ത്രി ആർ ബിന്ദു നിർവ്വഹിക്കും.

Read Also: ന്യൂസ് ക്ലിക്കിലേയ്ക്ക് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ ഒഴുകി: തെളിവുകള്‍ കണ്ടെത്തി സിബിഐ

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ വേണം നമ്മുടെ കുട്ടികൾ പഠിച്ചുവളരാനെന്ന് മന്ത്രി പറഞ്ഞു. വൈജ്ഞാനികസമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണം. സംസ്ഥാന സർക്കാരിന്റെ ഈ കാഴ്ചപ്പാടുകളുടെ, നിശ്ചയത്തിന്റെ ഫലമാണ് ലിംഗനിഷ്പക്ഷ യൂണിഫോം സംരംഭങ്ങൾ. ആൺ – പെൺ – ട്രാൻസ്ജൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീ-പുരുഷ സമതയുടെ കേരളത്തിലേക്കുള്ള പുരോഗമനപരമായ മാറ്റത്തിൽ ചരിത്രാദ്ധ്യായം കുറിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: അരുന്ധതി റോയിയെ വിചാരണ ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയ്യേറ്റം: എം എ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button