ആളൂര്‍: വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള്‍ കടത്തിക്കൊണ്ടുപോയി വിറ്റഴിച്ച ഏഴുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടില്‍ ജിസ്(38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പില്‍ ഡാനിയല്‍ (23), പണ്ടാരപറമ്പില്‍ വീട്ടില്‍ ദിലീപ് (41), മുനിപ്പാറ സ്വദേശികളായ പൂളയ്ക്കല്‍ ജിനേഷ് (25), മധുരഞ്ചേരി വിഷ്ണു (26), എക്കാടന്‍ മധു (49), ചാണശ്ശേരി പറമ്പില്‍ സംഗീത് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഇസ്രയേൽ തുടക്കം മാത്രം, ഈ ലോകം മുഴുവൻ ഞങ്ങളുടെ നിയമത്തിന് കീഴിലായിരിക്കും: ഭീഷണിയുമായി ഹമാസ് കമാൻഡർ
ശനിയാഴ്ചയാണ് മോഷണം നടന്നത്. രണ്ടു മാസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ ആളൂര്‍ ആര്.എം.എച്ച്.എസ് സ്കൂളിന് സമീപം താമസിക്കുന്ന ബെന്നിയുടെ വീട്ടിലെ വന്‍ തേക്കുമരം റോഡിലേക്ക് മറിഞ്ഞുവീണിരുന്നു. ഇത് മുറിച്ച് റോഡരികില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. പ്രതികൾ സംഘം ചേര്‍ന്ന് തേക്കുതടികള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
മോഷ്ടിച്ച തേക്കുതടികള്‍ പെരുമ്പാവൂരില്‍ വില്പന നടത്തി തിരിച്ചു വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. തേക്ക് കടത്തിക്കൊണ്ടുപോയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഡിവൈ.എസ്.പി ടി.കെ. ഷൈജു, ആളൂര്‍ എസ്എച്ച്.ഒ കെ.എസ്. രതീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആളൂര്‍ എസ്.ഐ വി.പി. അരിസ്റ്റോട്ടില്‍, ക്ലീസന്‍ തോമസ്, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments