ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ പുതിയ സന്ദേശവുമായി ഹമാസ് ഭീകരസംഘടനയുടെ കമാൻഡർ മഹ്‌മൂദ് അൽ സഹർ. ആഗോള മേധാവിത്വമാണ് അഭിലാഷമെന്ന് ഹമാസ് ഭീകരനേതാവ് പറയുന്നു. ഇസ്രായേൽ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമാൻഡർ പറഞ്ഞു. വീഡിയോയിലൂടെയാണ് ഭീകരനേതാവിന്റെ ഭീഷണി.
ഇസ്രായേൽ മാത്രമാണ് ആദ്യ ലക്ഷ്യം. ഈ ഗ്രഹം മുഴുവൻ നമ്മുടെ നിയമത്തിന് കീഴിലായിരിക്കുമെന്ന് ഹമാസ് മുതിർന്ന നേതാവ് പറഞ്ഞു. ഇനി ജൂതന്മാരോ ക്രിസ്ത്യൻ രാജ്യദ്രോഹികളോ ഉണ്ടാകില്ലെന്ന് ഹമാസ് ഭീകരൻ മുന്നറിയിപ്പ് നൽകി. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ ഹമാസിന്റെ നിയമത്തിന് കീഴിലാകും. അനീതിയോ അടിച്ചമർത്തലോ ഇല്ലാത്ത സംവിധാനം നിലവിൽ വരും.
പലസ്തീൻ ജനതയ്ക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കും, സഹർ വീഡിയോ സന്ദേശത്തിൽ പറയുന്നു.ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഹമാസിനെതിരായ പോരാട്ടം തുടരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിറക്കി, ഫലസ്തീൻ ഗ്രൂപ്പിലെ ഓരോ അംഗവും ‘മരിച്ച മനുഷ്യനാണെന്ന് നെതന്യാഹു പറഞ്ഞു.
ഹമാസ് എന്നാൽ ദാഇയേഷ് (ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്) ആണ്. ലോകം ദായേഷിനെ അവസാനിപ്പിച്ചതു പോലെ ഞങ്ങൾ ഹമാസിനെ ഇല്ലാതാക്കും. ഹമാസിലെ എല്ലാ അംഗങ്ങളും മരിച്ച മനുഷ്യരാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യേവെ നെതന്യാഹു പറഞ്ഞു.
Post Your Comments