Latest NewsNewsLife StyleHealth & Fitness

എല്ലുകള്‍ക്ക് ബലം നല്‍കാൻ ക്യാബേജ്

ക്യാബേജ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്യാബേജ് കഴിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങൾ ലഭിക്കും. അയേണ്‍, വിറ്റാമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വിറ്റാമിന്‍, ഫോളിക് ആസിഡ് തുടങ്ങിവ ക്യാബേജില്‍ അടങ്ങിയിരിക്കുന്നു.

ഇന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്യാന്‍സറും ഹൃദയാഘാതവും. ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തെയും ക്യാന്‍സറിനെയും അകറ്റാന്‍ ക്യാബേജ്‌ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു.

Read Also : പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക്ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും, ഇന്ത്യയിലെ കണ്ണികള്‍ക്കായി അന്വേഷണം

ദിവസവും ക്യാബേജ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം ക്യാബേജ് ഉപ്പിട്ടു വേവിച്ച്‌ കഴിച്ചാല്‍ എല്ലാത്തരത്തിലും ഹൃദയപ്രശ്നങ്ങളും ശമിക്കും. ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്ഥിരമായി ക്യാബേജ് കഴിച്ചാല്‍ മതി.

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിന് ക്യാബേജ് കഴിക്കുന്നത് സഹായിക്കും. വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു ക്യാബേജ് നല്ല മരുന്നാണ്. സ്ഥിരമായി ചുവന്ന ക്യാബേജ് കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം. അള്‍സറിനെ പ്രതിരോധിക്കാന്‍ ക്യാബേജിന് സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button