Latest NewsNewsLife Style

പതിവായി പേരയ്ക്ക കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം…

നമ്മുടെ പറമ്പുകളില്‍ ധാരാളം കാണുന്ന ഒന്നാണ് പേരയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലം കൂടിയാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും.

അറിയാം പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍…

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം ഇവ നൽകുന്നു.

​ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കുന്നു.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. അതിനാല്‍ പതിവായി പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകൾ തടയാൻ സഹായിക്കുന്നു. പേരയ്ക്കയിലെ മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button