ഡൽഹി: അന്താരാഷ്ട്ര നികുതിവെട്ടിപ്പ് തടയാൻ കേന്ദ്രസർക്കാർ പുതിയ ഉടമ്പടികളിൽ ഒപ്പു വയ്ക്കുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ലാഭം കുറച്ചു കാണിച്ചുള്ള നികുതി വെട്ടിപ്പ് തടയാനായി ഇന്ത്യ അഞ്ച് ഉടമ്പടികളിൽ ഏർപ്പെട്ടു. ഇംഗ്ലണ്ട് ഉൾപ്പെടെ ഉള്ള രാജ്യങ്ങളുമായിട്ടാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഇത്തരമൊരു ധാരണയിലെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഐ.ടി, ഗെയിമിംഗ്, അനിമേഷൻ, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലെ വ്യാപാര ഇടപാടുകളിലെ നികുതി വെട്ടിപ്പാണ് തടയുക. ഇത് ബഹുരാഷ്ട്ര കമ്പനികൾക്ക് ഏറെ ഗുണകരമാകുന്ന ഒന്നാണ്.
Post Your Comments