ന്യൂഡല്‍ഹി: കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാനാണോ ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന 27 കാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് യുവതിയോട് സംസാരിക്കണമെന്ന് യുവതിയുടെയും കേന്ദ്രത്തിന്റെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
Read Also: 1500 അടി ഉയരം! സിയാച്ചിൻ ഹിമാനിയിൽ ബിടിഎസ് സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം
26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ യുവതിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യമില്ലെന്നുമാണ് യുവതി ഉന്നയിക്കുന്നത്. ഒക്ടോബര്‍ 9ന് ഹര്‍ജി പരിഗണിച്ച കോടതി ഗര്‍ഭം തുടരാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചിരുന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. ഇന്നലെ ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബിവി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിഷയത്തില്‍ വിഭജിച്ച് വിധി പ്രസ്താവിച്ചത്. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്. എന്തുകൊണ്ടാണ് ഗര്‍ഭച്ഛിദ്രത്തിന് നേരത്തെ അനുമതി തേടാത്തതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, 26 ആഴ്ച വരെ യുവതി എവിടെയായിരുന്നുവെന്നും ചോദിച്ചു.
Post Your Comments