KeralaLatest NewsNews

താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുള്ളതുകൊണ്ട് : പിണറായി വിജയന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുണ്ടെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓര്‍മ്മക്കുറവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Read Also: മികച്ച ആനുകൂല്യങ്ങൾ! ലൈഫ് എയ്സ് നിക്ഷേപ പദ്ധതിക്ക് തുടക്കമിട്ട് ബജാജ് അലയൻസ്

സാധാരണ എല്ലാ ചടങ്ങുകള്‍ക്കും താന്‍ രാജ്ഭവനില്‍ പോകുന്നുണ്ട്. ഒരു കാര്യത്തിനും പോകാതിരുന്നിട്ടില്ല. താന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ഗവര്‍ണറെ പോയി കാണുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ബില്ല് തയറാക്കിയ വകുപ്പും ആ വകുപ്പിന്റെ മന്ത്രിയും ഗവര്‍ണറുമായി സംസാരിക്കുന്നതാണ് നല്ലത്. ബില്ലുകളെക്കുറിച്ച് മന്ത്രിമാര്‍ ഗവര്‍ണറോട് വിശദീകരിച്ചിട്ടുണ്ട്.

ബില്ലുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം എന്തോ പ്രത്യേക നില സ്വീകരിച്ചു പോകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.A

shortlink

Related Articles

Post Your Comments

Related Articles


Back to top button