
അങ്കമാലി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കറുകുറ്റി അരീക്കല്‍ പൈനാടത്ത് ചാക്കത്തൊമ്മന് വീട്ടില്‍ ജോസഫ് പൗലോസിനെ(27)യാണ് അറസ്റ്റ് ചെയ്തത്. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കറുകുറ്റി അരീക്കല്‍ ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ വീടിന്റെ കാര്‍പോര്‍ച്ചിൽ വച്ച് ഇപ്പോള്‍ അറസ്റ്റിലായ ജോസഫും സഹോദരന് ജിബിനും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവാവിന്റെ ബന്ധുക്കളാണ് പ്രതികള്‍. ഇവര്‍ യുവാവിനോട് പണം കടം വാങ്ങിയ വിവരം മറ്റുള്ളവരോട് പറഞ്ഞതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ഇന്‍സ്പെക്ടര്‍ പി.ലാല്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments