KeralaLatest NewsNews

യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്: കെ കെ ശൈലജ

തിരുവനന്തപുരം: യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നതെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ഇസ്രയേൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് ശൈലജ വ്യക്തമാക്കി. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും ശൈലജ അറിയിച്ചു.

Read Also: ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജുകളിൽ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം: ഉദ്ഘാടനം നാളെ

ഇസ്രയേൽ പലസ്തീൻ യുദ്ധത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കെ കെ ശൈലജ രംഗത്തെത്തിയത്. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന
ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശൈലജ പറഞ്ഞു.

എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതി
യിരുന്നു. പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ
ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിട്ടുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.

Read Also: മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button