ന്യൂഡല്‍ഹി:ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് സൈനിക വിദഗ്ധര്‍. മോട്ടോര്‍ ഗ്ലൈഡറുകളിലൂടെ സായുധധാരികളായ നിരവധി ഹമാസ് ഭീകരരാണ് ഇസ്രയേലിന്റെ മണ്ണില്‍ ഇറങ്ങിയത്. ഇതോടൊപ്പം ആയുധങ്ങള്‍ നിറച്ച ചെറിയ ഡ്രോണുകളും ഹമാസ് ഇസ്രയേലിലേക്ക് അയച്ചിരുന്നു.
Read Also: മാലിന്യ സംസ്കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി
ബോംബ് വര്‍ഷിക്കാന്‍ പാകത്തിലുള്ള,നാലു പ്രൊപ്പല്ലറുകളുള്ള ഡ്രോണുകളാണ് അവര്‍ ഇസ്രയേലിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങള്‍ വഹിക്കാവുന്ന ഇത്തരത്തിലുള്ള വ്യവസായിക ഡ്രോണുകള്‍ പല ഇലക്ട്രോണിക് കടകളിലും ലഭ്യമാണെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. യുക്രെയ്ന് യുദ്ധത്തിലാണ് ഇത്തരത്തിലുള്ള ഡ്രോണിന്റെ യുദ്ധോപയോഗം ആദ്യമായി കണ്ടത്.
ഹമാസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇസ്രയേലിന് ഉണ്ടായതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു.
Post Your Comments