Latest NewsNewsBusiness

ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വ്യക്തത വരുത്തി വിമാനക്കമ്പനികൾ

നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു വ്യക്തിക്ക് പരമാവധി അഞ്ച് ലിറ്റർ മദ്യം വരെ ലഗേജിൽ ഉൾപ്പെടുത്താൻ കഴിയും

പലപ്പോഴും വിമാനയാത്രകൾ ചെയ്യുന്നവർക്ക് ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് വിമാനത്തിൽ എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാൻ കഴിയുമെന്നത്. പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ നിരക്ക് നമ്മുടെ നാട്ടിലെ വിലയേക്കാൾ കുറവാണെങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കും. എന്നാൽ, ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും ഉണ്ട്. ഇവ ഓരോ യാത്രക്കാരും നിർബന്ധമായും പാലിക്കേണ്ടവയാണ്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു വ്യക്തിക്ക് പരമാവധി അഞ്ച് ലിറ്റർ മദ്യം വരെ ലഗേജിൽ ഉൾപ്പെടുത്താൻ കഴിയും. ഇവ കൃത്യമായി പാക്ക് ചെയ്തിട്ടുണ്ടെന്ന് നിർബന്ധമായും ഉറപ്പുവരുത്തണം. എയർലൈനിന്റെ മൊത്തത്തിലുള്ള ലഗേജ് നിയമങ്ങൾ അനുസരിച്ച്, 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ഏത് അളവുകളിൽ ഉള്ള കുപ്പികളിലും കൊണ്ടുപോകാൻ കഴിയും. അതേസമയം, 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കൊണ്ടുവരുന്നതിന് പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല.

Also Read: കായിക താരങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ട്: ഇനിയും നൽകുമെന്ന് മുഖ്യമന്ത്രി

എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ നിന്ന് വാങ്ങുമ്പോൾ ക്യാരി-ഓൺ ബാഗുകളിൽ മദ്യം അനുവദനീയമാണ്. പരമാവധി 1 ലിറ്റർ കപ്പാസിറ്റിയുള്ള പ്ലാസ്റ്റിക് ബാഗുകളിൽ ലഭിക്കുന്നത് മദ്യം കൃത്യമായി സീൽ ചെയ്യേണ്ടതുണ്ട്. ഈ ബാഗുകൾ ഏകദേശം 20.5 സെന്റീമീറ്റർ × സെന്റീമീറ്റർ അല്ലെങ്കിൽ 25 സെന്റീമീറ്റർ x 15 സെന്റീമീറ്റർ അല്ലെങ്കിൽ സമാനമായ വലിപ്പം ആയിരിക്കണം കൂടാതെ, ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ അടങ്ങിയ ബാഗിനുള്ളിലെ പ്ലാസ്റ്റിക് ബാഗ് പൂർണ്ണമായും അടച്ചിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button