ThrissurLatest NewsKeralaNattuvarthaNews

യുവാവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു: സംഭവം കരുവന്നൂരിൽ

കരുവന്നൂര്‍ മാടായികോണം സ്‌കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള(32)യാണ് പുഴയിൽ ചാടി മരിച്ചത്

തൃശ്ശൂർ: കരുവന്നൂരിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. കരുവന്നൂര്‍ മാടായികോണം സ്‌കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള(32)യാണ് പുഴയിൽ ചാടി മരിച്ചത്.

Read Also : വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി, നടിയുടെ മൊഴി രേഖപ്പെടുത്തി: അറസ്റ്റ് ഉടന്‍

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പാലത്തിന്റെ നടപ്പാതയില്‍ സൈക്കിൾ ചാരി വച്ച ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

Read Also : ബൈക്ക് കൊണ്ട് യുവതിയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം: യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പൊലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും തൃശ്ശൂരിൽ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഇവർ പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചക്ക് ശേഷം രണ്ടരയോടെ ഡിസോളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തൃശ്ശൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച ഡിസോള. അമ്മ റീന. ഭാര്യ അനുമോള്‍. മകന്‍ ഡെല്‍റ്റോ. സഹോദരന്‍ സീക്കോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button