ThiruvananthapuramLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​: യുവാവ് അറസ്റ്റിൽ

വെ​ടി​വ​ച്ചാ​ൻ കോ​വി​ൽ പൂ​ങ്കോ​ട് മ​രു​ത​റ​വി​ളാ​കം വീ​ട്ടി​ൽ അ​ച്ചു(30)​വി​നെയാണ് അ​റ​സ്റ്റ് ചെ​യ്തത്

നെ​ടു​മ​ങ്ങാ​ട്: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ യുവാവ് പൊലീസ് പിടിയിൽ. വെ​ടി​വ​ച്ചാ​ൻ കോ​വി​ൽ പൂ​ങ്കോ​ട് മ​രു​ത​റ​വി​ളാ​കം വീ​ട്ടി​ൽ അ​ച്ചു(30)​വി​നെയാണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : സംസ്ഥാന സ്‌കൂൾ കായികമേള: യാത്രാ സൗകര്യത്തിനായി 15 ബസുകൾ

ആ​ര്യ​നാ​ട്ടെ ഒ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും വെ​ള്ള​നാ​ട്ടെ ര​ണ്ട് പ​ണ​യ സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ച്ചാ​ണ് ഇയാൾ പ​ണം ത​ട്ടി​യ​ത്. ര​ണ്ട് വ​ള​ക​ൾ പ​ണ​യം വ​ച്ച് ആ​ര്യ​നാ​ട്ടെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ 70,000 രൂ​പ​യാ​ണ് വാ​ങ്ങി​യ​ത്. തു​ക ന​ൽ​കി പോ​യ​തി​നു ശേ​ഷം ജീ​വ​ന​ക്കാ​ർ വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ളി​ൽ സ്വ​ർ​ണം പൂ​ശി​യ​താ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ​മാ​ന​രീ​തി​യി​ൽ ത​ന്നെ​യാ​ണ് വെ​ള്ള​നാ​ട്ടെ ര​ണ്ട് പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്. ത​ട്ടി​പ്പി​ന് വേ​ണ്ടി ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച​താ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ത​ട്ടി​പ്പി​ന് പ്ര​തി​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button