Latest NewsKeralaNews

സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ: കെഎസ്എഫ്ഇ മൊബൈൽ ആപ്പ് തയ്യാറായി

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ ‘KSFE POWER’ ന്റെ ഉദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിവര സാങ്കേതിത വിദ്യയുടെ വളർച്ചക്കൊപ്പം കേരള സമൂഹത്തെ നയിക്കുന്നതിന് നൂതനവും ദീർഘ വീക്ഷണവുമുള്ള പദ്ധതികളാണ് കേരളം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Read Also: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്‌ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്

കേരള സർക്കാർ നടപ്പിലാക്കി വരുന്ന ഇ-ഗവേർണൻസ് പദ്ധതിയിലൂടെ സർക്കാർ സേവനങ്ങൾ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. എല്ലാ പ്രധാനപ്പെട്ട സേവനങ്ങൾക്കും ഡാഷ് ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആധുനികവൽക്കരണത്തിലൂടെ കെഎസ്എഫ്ഇയെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ രണ്ടായിരത്തോളം സ്ഥിരനിയമനം പിഎസ്‌സി വഴി നടത്തി. കെഎസ്എഫ്ഇ യുടെ മൂലധനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും നടത്താൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു: അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button