Latest NewsKeralaInternational

‘വിമോചനത്തിനായി പോരാടുന്ന പലസ്‌തീനികൾ’: ഇസ്രയേലിനെതിരെ കേരളത്തിലുടനീളം യോഗങ്ങളുമായി എസ്‌ഡിപിഐ

തിരുവനന്തപുരം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവനയുമായി എസ്‌ഡിപിഐ. വിമോചനത്തിനായി പോരാടുന്ന പലസ്‌തീനികൾക്ക് പിന്തുണ അറിയിച്ച് കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വിമോചനത്തിനായി പോരാടുന്ന പലസ്‌തീനികൾക്കാണ് പാർട്ടിയുടെ പിന്തുണയെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഐക്യദാർഢ്യ യോഗങ്ങളിൽ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു.

‘കുടിവെള്ളം, അവശ്യമരുന്നുകൾ, വൈദ്യുതി എന്നിവ വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികളിലൂടെ ഇസ്രയേലി സയണിസ്‌റ്റ് ഭരണകൂടം ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. അന്താരാഷ്ട്ര സമാധാന ചർച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും ലംഘിക്കപ്പെടുകയും പലസ്‌തീൻ ജനതയെ അവർ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കുകയും ചെയ്‌തു’ എന്ന് എസ്‌ഡിപിഐ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

‘സൈനിക ഇടപെടലുകളിലൂടെ പലസ്‌തീനിലെ സാധാരണക്കാർ ദിവസവും കൊല്ലപ്പെടുകയും തടവിലാകുകയും ചെയ്യുന്നു. സമരം ചെയ്യുന്ന പലസ്‌തീൻ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും ഇസ്രായേൽ സർക്കാരിനാണ് പൂർണ ഉത്തരവാദിത്തം. പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കടമയാണ്” – പ്രസ്താവനയിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button