Latest NewsNattuvarthaNewsIndia

കൃ​ഷ്ണ​ഗി​രി-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ വാഹനാപകടം: ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (26), സ​ന്ദീ​പ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കൃ​ഷ്ണ​ഗി​രി-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ൾക്ക് ദാരുണാന്ത്യം. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​മ​ൽ (26), സ​ന്ദീ​പ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന റി​യാ​സി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : മാ​ലി​ന്യം നി​ക്ഷേ​പിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ചു: ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇന്ന് രാവിലെ 6.45 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​യാ​ളി സം​ഘം സ​ഞ്ച​രി​ച്ച കാ​ർ ചെ​ന്നൈ​യി​ൽ നി​ന്നും വ​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. പ​രി​ക്കേ​റ്റവർ കൃ​ഷ്ണ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ നാ​ട്ടി​ൽ നി​ന്നും കൃ​ഷ്ണ​ഗി​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button