ErnakulamLatest NewsKeralaJobs & VacanciesNattuvarthaNewsCareerEducation & Career

നോര്‍ക്ക – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കം: ആദ്യദിനം 30 നഴ്സുമാര്‍ക്ക് നിയമനം, വിശദവിവരങ്ങൾ

കൊച്ചി: കൊച്ചിയില്‍ തുടക്കമായ നോര്‍ക്ക റൂട്ട്സ് – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യദിനത്തില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്സുമാര്‍ക്ക് നിയമനം. യു.കെ യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്. ഒക്ടോബര്‍ 10, 11, 13, 20, 21 തീയ്യതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. യു.കെ യില്‍ നിന്നുളള എന്‍.എച്ച്.എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐഇഎൽടിഎസ് / ഒഇടി യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐഇഎൽടിഎസ് / ഒഇടി യു.കെ യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.

ചക്രവാതച്ചുഴി രൂപം കൊണ്ടു, അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഐഇഎൽടിഎസ് / ഒഇടി സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക.

അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ഇംഗ്ലീഷ്, മലയാളം) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button