ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന് ഇത്തവണയും പ്രത്യക്ഷ നികുതി പിരിവിൽ റെക്കോർഡ് മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ഒക്ടോബർ 9 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം പ്രത്യക്ഷ നികുതി പിരിവ് 17.95 ശതമാനം വർദ്ധനവോടെ 11.07 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഇത്തവണ അറ്റ ശേഖരം 9.57 ലക്ഷം കോടി രൂപയാണ്. മുൻ വർഷം സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ അറ്റ ശേഖരം 21.82 ശതമാനം ഉയർന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള നികുതികളുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 52.50 ശതമാനമാണ് ഈ ശേഖരം.
ഇത്തവണ റീഫണ്ട് തുകയായി 1.50 ലക്ഷം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതിയുടെ വളർച്ചാ നിരക്ക് 7.30 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം, വ്യക്തിഗത ആദായ നികുതി വളർച്ച 29.53 ശതമാനമായാണ് ഉയർന്നത്. ‘നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ വിലയിരുത്തിയത് പോലെ ഇക്കുറി ലക്ഷ്യമിട്ട നികുതി പിരിവ് 18.23 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്’, സി.ബി.ഡി.ടി ചെയർമാൻ നിതിൻ ഗുപ്ത പറഞ്ഞു.
Also Read: ഓപ്പറേഷൻ യെല്ലോ: മുൻഗണന കാർഡ് കൈവശം വച്ച അനർഹരിൽ നിന്നും ഈടാക്കിയത് കോടികളുടെ പിഴ
Post Your Comments