![](/wp-content/uploads/2023/10/padmanabhapuram.gif)
തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയില്‍ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് പുറപ്പെട്ടു. രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പുറപ്പെടല്‍. പല്ലക്കില്‍ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികള്‍ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെടുകയായിരുന്നു.
Read Also: ഓഫർ വിലയിൽ ബോട്ട് ഇയർബഡ് വാങ്ങാം! വില 800 രൂപയിൽ താഴെ
വ്യാഴാഴ്ച രാവിലെ മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരകെട്ട് ക്ഷേത്രത്തിന് മുന്നിലെത്തും. രാവിലെ 7.30-ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കല്‍ മാളികയില്‍ ഉടവാള്‍ കൈമാറ്റചടങ്ങ് നടക്കും. തുടര്‍ന്ന് നടക്കുന്ന പാരമ്പര്യ ചടങ്ങുകള്‍ക്ക് ശേഷം നവരാത്രി ഘോഷയാത്രയ്ക്ക് തുടക്കമാകും.
ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു, കേരള ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരാകും. നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
Post Your Comments