KeralaLatest NewsNews

കലാമണ്ഡലം ചാൻസലർ പദവി: ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്

തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ പദവിയ്ക്ക് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്. സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ സാരാഭായ് ആണ് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്. ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ഇവർ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

Read Also: ഹമാസ് രക്തദാഹികൾ: ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ, ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്‍

കലാമണ്ഡലം ഇപ്പോൾ മല്ലികയ്ക്ക് നൽകുന്നത് യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ്. ശമ്പളം നൽകണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചാൽ കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും. ശമ്പളത്തിന് വ്യവസ്ഥയുണ്ടാക്കണമെന്ന് ചാൻസലർ അഭ്യർഥിച്ചുവെന്ന് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലെ ചാൻസലർമാരുടെ ശമ്പളവ്യവസ്ഥ സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

Read Also: കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button