KozhikodeLatest NewsKeralaNattuvarthaNews

ല​ഹ​രി മ​രു​ന്നു​ക​ൾ കൈ​വ​ശം​വെ​ച്ചു: യു​വാ​വി​ന് 14 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

കോ​ഴി​ക്കോ​ട് വെ​സ്റ്റ് മാ​ങ്കാ​വ് പ​ന്നി​യ​ങ്ക​ര ഫാ​ത്തി​മാ​സി​ൽ കെ. ​ഫ​സ​ലു​വി​(35)നെ​യാ​ണ് കോടതി ശിക്ഷിച്ചത്

വ​ട​ക​ര: ല​ഹ​രി മ​രു​ന്നു​ക​ൾ കൈ​വ​ശം​വെ​ച്ച കേ​സി​ൽ യു​വാ​വി​ന് 14 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട​ര ല​ക്ഷം പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. കോ​ഴി​ക്കോ​ട് വെ​സ്റ്റ് മാ​ങ്കാ​വ് പ​ന്നി​യ​ങ്ക​ര ഫാ​ത്തി​മാ​സി​ൽ കെ. ​ഫ​സ​ലു​വി​(35)നെ​യാ​ണ് കോടതി ശിക്ഷിച്ചത്. വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് വി.​പി.​എം. സു​രേ​ഷ്ബാ​ബുവാണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം: മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് വി ഡി സതീശൻ

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് 20(b)(11)(c പ്ര​കാ​രം 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും, 22(c) പ്ര​കാ​രം 13 വ​ർ​ഷം ക​ഠി​ന ത​ട​വും, ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും, 22(b)പ്ര​കാ​രം ആ​റു മാ​സം ക​ഠി​ന ത​ട​വും, 21(b) പ്ര​കാ​രം ആ​റു മാ​സം ക​ഠി​ന ത​ട​വു​മാ​ണ് ശി​ക്ഷ. ഇ​തി​ൽ മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യു​ള്ള ശി​ക്ഷ​യാ​യ 14 വ​ർ​ഷം ക​ഠി​ന ത​ട​വ് ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. കേസിലെ കൂ​ട്ടു പ്ര​തി​ക​ളാ​യ പ​ന്നി​യ​ങ്ക​ര ക​ണ്ണ​ഞ്ചേ​രി പു​ന​ത്തി​ൽ ദീ​പ​ക് (33), ബം​ഗ​ളു​രു ഗോ​വി​ന്ദ​പു​രം ഉ​മ​ർ ന​ഗ​റി​ൽ സ​ഫ​റു​ള്ള ഖാ​ൻ (51) എ​ന്നി​വ​ർ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ​വി​ട്ടു.

2022 മാ​ർ​ച്ച് 16-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഫ​സ​ലു​വി​ന്റ പ​ന്നി​യ​ങ്ക​ര​യി​ലു​ള്ള ഫാ​ത്തി​മാ​സ് എ​ന്ന വീ​ട്ടി​ൽ കോ​ഴി​ക്കോ​ട് എ​ക്സ് സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 1435 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 2.74 ഗ്രാം ​എം.​ഡി.​എം.​എ, 3.5 ഗ്രാം ​കൊ​ക്ക​യി​ൻ, 1.52 ഗ്രാം ​എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പ് എ​ന്നി​വ പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് കോടതി ശി​ക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button