തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്കുന്ന സൂചന. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Read Also: റോയൽ എൻഫീൽഡിന് ഡിമാൻഡ് കുറയുന്നു! വിൽപ്പനയിൽ നേരിയ ഇടിവ്
അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും 09-10-2023 രാത്രി 11.30 വരെ 0.6 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.
Post Your Comments