Latest NewsNewsInternational

മൂന്നാം ദിവസവും ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രായേല്‍ : ഇരുഭാഗത്ത് നിന്നുമായി മരണം 1200 കടന്നു

ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 700 മരണം

ടെല്‍ അവീവ് : ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന് അയവായില്ല. വ്യോമാക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിനും പരിക്കേറ്റു.

Read Also: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, അറിയാം ഇന്നത്തെ നിരക്കുകൾ

ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 130 ഇസ്രായേല്‍ പൗരന്മാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കില്‍ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രായേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്‌കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും  കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രായേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button