Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

സംസ്ഥാനത്ത് അർഹരായ 15000 കുടുംബങ്ങൾക്കുളള എഎവൈ കാർഡ് വിതരണം നാളെ മുതൽ

ഏറ്റവും അർഹരായ 15,000 കുടുംബങ്ങൾക്കാണ് ഇത്തവണ എഎവൈ കാർഡ് വിതരണം ചെയ്യുന്നത്

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്കുള്ള എഎവൈ കാർഡ് വിതരണം നാളെ മുതൽ ആരംഭിക്കും. ഏറ്റവും അർഹരായ 15,000 കുടുംബങ്ങൾക്കാണ് ഇത്തവണ എഎവൈ കാർഡ് വിതരണം ചെയ്യുന്നത്. കാർഡ് വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നാളെ വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ അനിൽ നിർവഹിക്കുന്നതാണ്. മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാറിന്റെ ‘കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച് നവംബർ രണ്ടിന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റെയ്സർ വീഡിയോ പ്രദർശനവും, ഡിജിറ്റൽ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ, റേഷൻ കാർഡുകളുമായി ബന്ധപ്പെട്ടുള്ള തെറ്റുകൾ തിരുത്തുന്നതിനും, പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും ഉള്ള ‘തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കുന്നതാണ്.

Also Read: 182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button