Latest NewsKeralaNews

കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം പനത്തുറ പൊഴിക്കരയിൽ  സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും  മകൻ വിഷ്ണു (അംജിത്ത്-15)നെയാണ് കടലിൽ കാണാതായത്.

സുഹൃത്തുക്കളായ അഞ്ചംഗ  സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയിൽ എത്തിയത്. കുളിക്കുന്നതിനിടയിൽ ഇവർ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്നുപേർ നീന്തി മറുകര എത്തി. മറ്റൊരാൾ തലനാരിഴക്ക്  രക്ഷപ്പെട്ട് കരയക്ക് കയറിയെങ്കിലും അംജിത്തിനെ കാണാതായി. പട്ടം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ അംജിത്ത്. വിവരമറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റൽ പൊലീസും പൂന്തറ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button