KasargodKeralaNattuvarthaLatest NewsNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു: മൃതദേഹമെടുത്ത് പ്രതിഷേധവുമായി നാട്ടുകാർ

വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്

കാസര്‍​ഗോഡ്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. നാട്ടുകാർ മൃതദേഹവുമായി കാസർ​ഗോഡ് ഉദ്യാവറിൽ പ്രതിഷേധം നടത്തി. റോഡ് മുറിച്ച് കടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്. അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.

വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഉദ്യാവർ സ്വദേശി രഘുനാഥിന്റെ മകൻ സുമന്ത് ആൾവയെ കാർ ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതോടെയാണ് നാട്ടുകാർ രോഷാകുലരായത്.

Read Also : ഈ പ്രകൃതിദത്ത പാനീയങ്ങൾ ഉപയോഗിച്ച് ലിബിഡോ വർദ്ധിപ്പിക്കുകയും സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കുകയും ചെയ്യാം

ദേശീയ പാത വികസിപ്പിച്ചതോടെ റോഡ് മുറിച്ച് കടക്കാൻ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വിദ്യാർത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡിൽ കുത്തിയിരിപ്പ് നടത്തി. 20 മിനിറ്റോളമാണ് സ്ത്രീകൾ അടക്കമുള്ളവർ ദേശീയ പാത ഉപരോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button