Latest NewsNewsTechnology

ആമസോണിന്റെ കുയ്പർ ഉപഗ്രഹ ഇന്റർനെറ്റ് വിക്ഷേപണം വിജയകരം! കൂടുതൽ വിവരങ്ങൾ അറിയാം

വരും വർഷങ്ങളിൽ ഏതാണ്ട് 3,236 ഉപഗ്രഹങ്ങൾ ആമസോൺ വിന്യസിക്കുന്നതാണ്

കുയ്പർ ഉപഗ്രഹ ഇന്റർനെറ്റ് നെറ്റ്‌വർക്കിനായുള്ള പ്രോട്ടോ ടൈപ്പ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ആമസോൺ. ഫ്ലോറിഡയിൽ വച്ചാണ് യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റ് കുതിച്ചുയർന്നത്. ലക്ഷ്യസ്ഥാനം കൈവരിക്കുന്നതോടെ ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോണിന്റെ തീരുമാനം. നിലവിൽ, രണ്ട് കുയ്പർ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിരിക്കുന്നത്. ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് സമാനമായ ഉപഗ്രഹ ശൃംഖലയാണ് കുയ്പർ ഇന്റർനെറ്റിനും നൽകിയിരിക്കുന്നത്.

വരും വർഷങ്ങളിൽ ഏതാണ്ട് 3,236 ഉപഗ്രഹങ്ങൾ ആമസോൺ വിന്യസിക്കുന്നതാണ്. ഇതോടെ, ആഗോളതലത്തിൽ തടസരഹിത ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്താൻ സാധിക്കും. സാധാരണക്കാർക്കും, വാണിജ്യ ഉപഭോക്താക്കൾക്കും ഒരുപോലെ ഉപഗ്രഹ ഇന്റർനെറ്റ് സേവനം എത്തിക്കുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്യുക. 1000 കോടി ഡോളറാണ് കുയ്പർ പദ്ധതിക്കായി ആമസോൺ വകരുത്തിയിട്ടുള്ളത്. മുഖ്യ എതിരാളിയായ സ്റ്റാർലിങ്ക് 5000-ത്തോളം ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്.

Also Read: തെരുവുനായ കുറുകെ ചാടി ഗുഡ്സ് ഓട്ടോ മറിഞ്ഞു: 6,000 മുട്ടകൾ നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button