
പാനൂർ: മുട്ട കൊണ്ടുപോകുകയായിരുന്ന ഗുഡ്സ് ഓട്ടോ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞു. 20 പെട്ടികളിലായുണ്ടായിരുന്ന 6000 മുട്ടകൾ നശിച്ചു.
പാനൂരിനടുത്ത് മാക്കൂൽ പീടികയിൽ ആണ് അപകടം. പാനൂർ ഗവ. ആശുപത്രി പരിസരത്തെ എവിആർ കടയിൽനിന്ന് കൂത്തുപറമ്പിലെ കടകളിലേക്ക് മുട്ട വിതരണം ചെയ്യാൻ പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ട ബൈക്ക് ഗുഡ്സ് ഓട്ടോയിടിച്ച് ഓവുചാലിലേക്ക് മറിഞ്ഞു.
മുട്ട പൊട്ടി റോഡിലൊഴുകിയത് പാനൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ വെള്ളം ഒഴിച്ച് ഒഴിവാക്കി.
Post Your Comments