തിരുവനന്തപുരം: ഹമാസ് ഭീകര സംഘടനയാണെങ്കില്‍ ഇസ്രായേല്‍ ഭീകര രാഷ്ട്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പലസ്തീനിലെ ജനങ്ങള്‍ നടത്തുന്നത് അവരുടെ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത ഏകപക്ഷീയനിലപാട് തെറ്റാണെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി.
സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ച് റിലയൻസ് ബ്രാൻഡ്സ്, ലക്ഷ്യം ഇത്
‘അമേരിക്കന്‍ പക്ഷപാത രാജ്യങ്ങള്‍ക്കൊപ്പം നിന്ന് ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലോകരാഷ്ട്രീയ നീതിക്കും ലോകസമാധാനത്തിനും ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്കും എതിരാണ്. സ്വതന്ത്ര ഇന്ത്യ എന്നും പാലസ്തീന്റെ സ്വയം നിര്‍ണയാവകാശത്തിനൊപ്പം ആയിരുന്നു. അടുത്ത കാലം വരെയും ഇന്ത്യയ്ക്ക് ഇസ്രായേലുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ ഏഷ്യയില്‍ അമേരിക്കയും ഇംഗ്ലണ്ടും കൂടെ സ്ഥാപിച്ച ഈ മതഭീകരരാഷ്ട്രത്തെ ഇന്ത്യ അംഗീകരിച്ചിരുന്നുപോലുമില്ല’, അദ്ദേഹം പറഞ്ഞു.
‘യുദ്ധത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്ത പാലസ്തീന്‍ ഭൂപ്രദേശം തിരിച്ച് വിട്ടുകൊടുക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം, അത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് പാസാക്കിയതാണ്, ഇസ്രായേല്‍ അവജ്ഞയോടെ അവഗണിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ അപ്പാര്‍ത്തീട് നടപ്പാക്കുന്ന, ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ പിന്തുടരുന്ന ലോകത്തിലെ ഏറ്റവും കൊടിയ കുറ്റവാളിരാഷ്ട്രമാണ് ഇസ്രായേല്‍. അതുകൊണ്ടുകൂടിയാണ് വര്‍ണവെറിയന്‍ ഭരണം നിലനിന്ന കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടെന്നപോലെ ഇസ്രായേലിനോടും ഇന്ത്യ നയതന്ത്രപരമായ അകല്‍ച്ച പാലിച്ചിരുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന നരേന്ദ്ര മോദി ഭരണത്തിന്‍കീഴില്‍ ആ മഹത്തായ പാരമ്പര്യമെല്ലാം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു’, അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments