ചെന്നൈ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ട്രിച്ചി വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. കോലാലംപൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
Read Also: ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന: നിരവധി ഭീകരരെ ബന്ദികളാക്കി
സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ചെരുപ്പുകളിലും അടിവസ്ത്രത്തനുള്ളിലും പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 1022 ഗ്രാം സ്വർണ്ണമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.
അതേസമയം, കോലാലംപൂരിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 61 ലക്ഷം രൂപ വിലമതിയ്ക്കുന്ന 1.06 കിലോഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു.
Post Your Comments