Latest NewsNewsInternational

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍, സ്ഥിതി നിരീക്ഷിച്ച ശേഷമെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാല്‍ ഒഴിപ്പിക്കല്‍ നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Read Also: ബ​​സി​​നു​​ള്ളി​​ൽ പെ​​ൺ​​കു​​ട്ടി​​യോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം: യു​​വാ​​വ് പോ​​ക്സോ കേ​​സി​​ൽ അ​​റ​​സ്റ്റി​​ൽ

ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രയേല്‍ തിരിച്ചടിച്ചതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു.

അതേസമയം, ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യപൂര്‍വേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ ആഹ്വാനം ചെയ്തു. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘര്‍ഷങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി. മേഖലയില്‍ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button