ലണ്ടന്‍:പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പല വാര്‍ത്തകളും കാന്‍സര്‍ ചികിത്സ സംബന്ധിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് എത്താറുണ്ട്. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ലോകം ചര്‍ച്ചചെയ്യുന്നത്. ആറ് മാസം കൊണ്ട് കാന്‍സര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയിരിക്കുകയാണ് നാല്‍പത്തിരണ്ട് വയസായ ഒരു സ്ത്രീ. കാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നാണ് യുകെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് തുണയായത്.
Read Also: കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു
വയറിനുള്ളിലായിരുന്നു 42കാരിക്ക് കാന്‍സര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെ, ഒരു വര്‍ഷം മുമ്പാണ് ഇവര്‍ക്ക് വയറിനുള്ളില്‍ കാന്‍സറുള്ളതായി കണ്ടെത്തിയത്.
തുടര്‍ന്ന് കാന്‍സര്‍ രോഗവിദഗ്ധനായ ഡോ. ക്രെയ്ഗ് ബാരിംഗ്ടണ്‍ ആണ് ‘ഡൊസ്റ്റര്‍ലിമാബ്’ കുത്തിവയ്പ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ആറ് മാസത്തോളം ഈ മരുന്ന് എടുത്തു. ശേഷം സ്‌കാന്‍ ചെയ്തുനോക്കിയപ്പോള്‍ കാന്‍സര്‍ വളര്‍ച്ച ചുരുങ്ങിപ്പോയതായി കണ്ടു. പിന്നീട് വീണ്ടും സ്‌കാന്‍ ചെയ്തുനോക്കിയപ്പോള്‍ അങ്ങനെയൊരു രോഗമുണ്ടായിരുന്നതിന്റെ സൂചന പോലും വയറിനുള്ളില്‍ കണ്ടെത്തിയില്ല.
വയര്‍, മലാശയ സംബന്ധമായ കാന്‍സറിന്റെ ചികിത്സയ്ക്കാണ് ‘ഡൊസ്റ്റര്‍ലിമാബ്’ നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പരീക്ഷണഘട്ടങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ കാന്‍സര്‍ ചികിത്സയില്‍ ഇതുണ്ടാക്കുന്ന ചലനങ്ങള്‍ വളരെ വലിയ ആശ്വാസമാണ് ലോകത്തിന് നല്‍കുന്നത്.
Post Your Comments