Latest NewsNewsLife Style

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കൂ, കാരണം

ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു.

ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു. ഉദരത്തിലെ ആസിഡിന്റെ അളവ് ബാലൻസ് ചെയ്യാൻ സഹായിക്കുന്ന സൂക്ഷ്മജീവികൾ തൈരിലുണ്ട്. ഇത് ദഹനക്കേടിനുള്ള പ്രതിവിധി കൂടിയാണ്. ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും.

ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളെ ശക്തിപ്പെടുത്തുന്നു. തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഹൃദയാരോഗ്യമേകാനും തൈര് സഹായിക്കും.

തൈര് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതുവഴി പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമാക്കുന്നു.

പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

തൈരിൽ ഫോസ്ഫറസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ഒരുമിച്ച് അസ്ഥികളുടെ വളർച്ചയെ വേഗത്തിലാക്കുകയും സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയാൻ സഹായിക്കുകയും ചെയ്യുന്നു.തൈര് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാരണം ഇത് ധമനികളിലെ കൊളസ്ട്രോൾ വ്യാപിക്കുന്നത് തടയുന്നു. തുടർന്ന് കൊറോണറി രോഗ സാധ്യത കുറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button