WayanadNattuvarthaLatest NewsKeralaNews

ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസി(24)മിനെയാണ് അറസ്റ്റ് ചെയ്തത്.

Read Also : ഇസ്രയേലിന് എതിരെ നടന്നത് ഭീകരവാദം, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ: അമേരിക്ക

മാനന്തവാടി സ്വദേശിയുടെ സ്കൂട്ടർ ആണ് പ്രതി മോഷ്ടിച്ചത്. പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് മോഷ്ടിച്ചത്.

Read Also : പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിയ ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍, വെളിപ്പെടുത്തലുമായി ഹമാസ്

മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button