Latest NewsIndiaNews

ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന: നിരവധി ഭീകരരെ ബന്ദികളാക്കി

ടെല്‍ അവീവ്: ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. പട്ടണങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read Also: കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍!! നിയമസഭ തെരഞ്ഞെടുപ്പ് അടുക്കണ സമയത്ത് കോണ്‍ഗ്രസിന് തിരിച്ചടി

തെക്കന്‍ ഇസ്രായേലിലെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കഫാര്‍ ആസയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരങ്ങളിലെല്ലാം ഐഡിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഹമാസ് ഭീകരര്‍ക്കായി പല നഗരങ്ങളിലും തെരച്ചില്‍ പുരോഗമിക്കുന്നു. അതിര്‍ത്തിയില്‍ നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുക, ഹമാസ് നുഴഞ്ഞുകയറ്റം നിയന്ത്രിക്കുക, തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നിവയാണ് ഐഡിഎഫിന്റെ പ്രധാന ദൗത്യമെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രായേലും ഹമാസും ആക്രമണം ശക്തമാക്കുക്കുകയാണ്. ഗാസ പിടിക്കുക ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈനിക നീക്കം ശക്തമാക്കി. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം നടത്തി. അതിനിടെ ഹമാസിന് പിന്തുണ അറിയിച്ച് ലെബനനില്‍ നിന്നും ഇസ്രായേല്‍ അധീന പ്രദേശങ്ങളിലേക്ക് മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button