ന്യൂഡൽഹി: കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. യുഡിഎഫും എൽഡിഎഫും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്‌നങ്ങളിലും ഒന്നിച്ച് നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് യുഡിഎഫ് എംപിമാരിൽ നിന്നും അത് കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. നികുതി വരുമാനം കൂടുന്നതിന് അനുസരിച്ച് പങ്കിടൽ നടക്കുന്നില്ലെന്നും നികുതി വരുമാനം സംബന്ധിച്ച് വിശദ പഠനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു. ഇത് ജിഎസ്ടി ട്രൈബ്യൂണൽ രണ്ട് മൂന്ന് മാസത്തിനകം സാധ്യമാക്കും എന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി വിശദമാക്കി.
ഉപയോക്താക്കൾക്ക് ജി എസ് ടി നോട്ടീസിൽ അപ്പീൽ നൽകാനുള്ള സമയം നീട്ടിയതായും കെ എൻ ബാലഗോപാൽ അറിയിച്ചു. കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച വിഷയങ്ങളിലടക്കം പരിഹാരം കണ്ടെത്തണമന്ന് ആവശ്യപ്പെട്ട് ബാലഗോപാൽ കേന്ദ്രധനമന്ത്രിക്ക് കത്ത് നൽകി.
Read Also: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ല
Post Your Comments