Latest NewsNewsBusiness

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ! ആമസോണിലെ പ്രൈം ഷോപ്പിംഗ് എഡിഷനെ കുറിച്ച് കൂടുതൽ അറിയൂ

പ്രൈം ഷോപ്പിംഗ് എഡിഷനിൽ, ആമസോൺ പ്രൈം അംഗങ്ങൾ ആസ്വദിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്

ഓഫറുകളുടെ പെരുമഴയായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സെയിലിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് അനുഭവം ലളിതമാക്കാൻ ആമസോൺ ആവേശകരമായ അംഗത്വ പ്ലാനിന് രൂപം നൽകിയിട്ടുണ്ട്. പ്രൈം അംഗത്വ പ്രോഗ്രാമിന്റെ ഭാഗമായി ‘പ്രൈം ഷോപ്പിംഗ് എഡിഷൻ’ എന്ന പ്രത്യേക പതിപ്പാണ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്. പ്രൈം ഷോപ്പിംഗ് എഡിഷനിലേക്ക് അംഗത്വം നേടാൻ പ്രതിവർഷം 399 രൂപയാണ് ചെലവ്.

പ്രൈം ഷോപ്പിംഗ് എഡിഷനിൽ, ആമസോൺ പ്രൈം അംഗങ്ങൾ ആസ്വദിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഇതിനുപുറമേ, സൗജന്യ ഷിപ്പിംഗ്, ഏകദിന ഡെലിവറി തുടങ്ങിയ ആനുകൂല്യങ്ങളിലേക്കും ഉപഭോക്താക്കൾക്ക് ആക്സിസ് ലഭിക്കും. അതേസമയം, ഈ പതിപ്പിനു കീഴിൽ ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, വായന, ഗെയിം തുടങ്ങിയവയിലേക്കുള്ള ആക്സിസ് ഉൾപ്പെടുത്തിയിട്ടില്ല. ഈ ആനുകൂല്യങ്ങൾ എല്ലാം ഉൾപ്പെടുന്ന ആമസോൺ പ്രൈം പാക്കേജിന് 1,499 രൂപയാണ് നിരക്ക്.

Also Read: തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടം: മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്ന് സമസ്ത നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button