
ആരാധകരുടെ മനം കീഴടക്കാൻ സ്റ്റൈലിഷ് കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി വൺപ്ലസ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ചുവന്ന നിറത്തിലുള്ള ഹാൻഡ്സെറ്റ് അവതരിപ്പിക്കുക. ഇത് സംബന്ധിച്ച് സൂചനകൾ ഇതിനോടകം തന്നെ കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, ചുവന്ന നിറത്തിലുള്ള ഹാൻഡ്സെറ്റ് പുതിയതാണോ, നിലവിലുള്ള ഏതെങ്കിലും മോഡലിന്റെ കളർ വേരിയന്റാണോ എന്നതിൽ വൺപ്ലസ് ഇതുവരെ വരുത്തിയിട്ടില്ല.
18 ജിബി റാം പ്ലസ് 512 ജിബി ഇന്റേണൽ സ്റ്റോറേജിൽ ഉള്ള സ്മാർട്ട്ഫോണായിരിക്കും ചുവന്ന നിറത്തിൽ അവതരിപ്പിക്കുക. നിലവിൽ, 18 ജിബി റാം വേരിയന്റിൽ വൺപ്ലസ് ഏസ് 2 ജെൻഷിൻ ഇംപാക്ട് ലിമിറ്റഡ് എഡിഷൻ മാത്രമാണ് കമ്പനി പുറത്തിറക്കിയത്. ഈ ഹാൻഡ്സെറ്റായിരിക്കുമോ ചുവന്ന നിറത്തിൽ എത്തുക എന്നത് ആകാംക്ഷയോടെയാണ് വൺപ്ലസ് ആരാധകർ കാത്തിരിക്കുന്നത്. നാളെ മുതലാണ് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഈ സെയിലിൽ ചുവന്ന നിറത്തിലുള്ള ഹാൻഡ്സെറ്റ് ഉണ്ടാകുമെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments