KeralaLatest NewsNewsIndia

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ച സംഭവം: സുപ്രീം കോടതിയില്‍ ഹര്‍ജി

ഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ എറണാകുളം സ്വദേശി പി ആര്‍ രാജീവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വില വര്‍ധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്‌സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ ശുപാര്‍ശ ചെയ്തത്.

കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂട്ടിയിടി​ച്ച് അപകടം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മരിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 40 രൂപയ്ക്ക് ഉണ്ണിയപ്പം വില്‍ക്കുമ്പോള്‍ 25 രൂപ അസംസ്‌കൃത വസ്തുക്കള്‍ക്കും നിര്‍മ്മാണ ചെലവുകള്‍ക്കുമായി നല്‍കണമെന്നും 15 രൂപ മുതല്‍ക്കൂട്ടായി നീക്കിവെക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ,പിന്നീട് ദേവസ്വം ബോര്‍ഡ് ഈ അനുപാതം മാറ്റി 22 രൂപ അസംസ്‌കൃത വസ്തുകള്‍ക്കും നിര്‍മ്മാണ ചെലവുകള്‍ക്കും നീക്കിവെക്കണമെന്നും 18 രൂപ മുതല്‍ക്കൂട്ടായി മാറ്റിവെക്കണമെന്നും ആക്കി.

ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

നേരത്തെ 30 രൂപയ്ക്ക് ഉണ്ണിയപ്പം വിറ്റിരുന്നപ്പോള്‍ മുതല്‍ക്കൂട്ടായി മാറ്റിവെക്കുന്ന തുക 10 രൂപയായിരുന്നു. ഇപ്പോള്‍ ഇത്‌ 18 രൂപയായി ഉയര്‍ന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഏതാണ്ട് 80 ശതമാനം വര്‍ദ്ധനവ് ആണ് ഈ വകയില്‍ ഉണ്ടായതെന്നും അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവിന്റെ പേരിൽ ഉണ്ണിയപ്പത്തിന്റെ വില കൂട്ടുമ്പോൾ ഗുണം ലഭിക്കുന്നത് നിർമ്മിക്കുന്നവർക്കാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button