KannurLatest NewsKeralaNattuvarthaNews

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യിലെ മുക്കുപണ്ട തട്ടിപ്പ്: ഒരു പ്രതികൂടി അറസ്റ്റിൽ

ചെ​റു​കു​ന്ന് താ​വം നാ​സി​ഹ മ​ൻ​സി​ലി​ൽ പി. ​ന​ദീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ത​ളി​പ്പ​റ​മ്പ്: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് കേ​സി​ലെ ഒ​രു പ്ര​തി​കൂ​ടി പൊലീസ് പി​ടി​യി​ൽ. ചെ​റു​കു​ന്ന് താ​വം നാ​സി​ഹ മ​ൻ​സി​ലി​ൽ പി. ​ന​ദീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നിയമന കോഴ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം,ഇതില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും ഉള്‍പ്പെടും:മുഖ്യമന്ത്രി പിണറായി വിജയന്‍

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ൽ ന​ട​ന്ന മു​ക്കു​പ​ണ്ട ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വ്യാ​ജ സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ൾ പ​ണ​യം​വെ​ച്ച് 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി തൃ​ക്ക​രി​പ്പൂ​രി​ൽ താ​മ​സി​ക്കു​ന്ന ചു​ട​ല പ​ഞ്ചാ​ര​ക്കു​ള​ത്തെ ത​ല​യി​ല്ല​ത്ത് ജാ​ഫ​ർ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ ഒ​മ്പ​ത് പേ​രെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ സ്വ​ർ​ണം പ​ണ​യം വെ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജാ​ഫ​റി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ന​ദീ​ർ.

കേ​സി​ൽ മു​ഖ്യ​പ്ര​തി ജാ​ഫ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നുപേരെ നേ​ര​ത്ത അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button