Latest NewsKeralaNews

കേന്ദ്രസർക്കാർ കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു: ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്ന് ഷിയാസ് കരീം

ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ഈ എംപിമാർ ശബ്ദിച്ചുവോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

Read Also: കോൺ​ഗ്രസ് നേതാവിനെ എറണാകുളത്ത് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button