KeralaLatest News

കോൺ​ഗ്രസ് നേതാവിനെ എറണാകുളത്ത് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ആലുവ: കോൺ​ഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) ന​ഗരത്തിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പ‍ഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. അതേസമയം, മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന് മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായതായാണ് റിപ്പോർട്ട്.

പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളതായി വീട്ടുകാരും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പകൽ 12. 30 ന് ഹോട്ടലിൽ മുറിയെടുത്ത പോളിനെ കാണാൻ 3.15 നു അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു, പോൾ മുറിയിൽ‌ ചലനമറ്റ് കിടക്കുന്നത് കണ്ട് സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്ക് വിടണമെന്നും റിസപ്ഷനിൽ പറഞ്ഞേൽപ്പിച്ചാണ് പോൾ മുറിയിലേക്ക് പോയത്,

മുറയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നില്ല. മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ബാ​ഗും മൊബൈൽ ഫോണും കണ്ടെടുത്തു. അങ്കമാലിയിൽ നിന്ന് ​ഡ്രൈവർക്കൊപ്പം സ്വന്തം കാറിൽ ആലുവയിൽ എത്തിയ പോൾ എം ജി ടൗൺ ഹാളിന് സമീപം ഇറങ്ങി കാർ പറഞ്ഞുവിട്ടു. തനിക്ക് പോകാൻ മറ്റൊരു വാഹനം വരുമെന്നാണ് ഡ്രൈവറോട് പോൾ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ടൗൺ ഹാളിന് തൊട്ടടുത്തുള്ള ഹോട്ടലിലാണ് മുറിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button