Latest NewsNewsBusiness

ആശിർവാദ് മൈക്രോ ഫിനാൻസ് ഓഹരി വിപണിയിലേക്ക്! ഐപിഒ ഉടൻ

ഐപിഒയ്ക്ക് മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുപ്പുമായി ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്. ഉടൻ തന്നെ ഐപിഒ നടത്താനാണ് ആശിർവാദ് മൈക്രോ ഫിനാൻസിന്റെ തീരുമാനം. ഇത് സംബന്ധിച്ച കരടുരേഖ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 1500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 75 ശതമാനത്തിൽ കുറയാത്ത ഓഹരികൾ അനുപാതികമായി യോഗ്യരായ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും, 15 ശതമാനത്തിൽ കവിയാത്ത ഓഹരികൾ നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും, 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകർക്കും നീക്കിവെച്ചിട്ടുണ്ട്.

ഐപിഒയ്ക്ക് മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിലൂടെ 300 കോടി രൂപ വരെയാണ് സമാഹരിക്കാൻ സാധ്യത. പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കുന്നതോടെ പുതിയ ഓഹരികളുടെ എണ്ണം കുറയ്ക്കും. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതാണ്. സെബിയിൽ നിന്നും അനുമതി ലഭിച്ചാൽ ഉടൻ ഐപിഒ നടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കമിടുന്നതാണ്.

Also Read: ബംഗളൂരുവിൽ പടക്കകടകൾക്ക് തീപിടിച്ചു: 11 പേർക്ക് ദാരുണാന്ത്യം

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ മണപ്പുറം ഫിനാൻസിന് കീഴിലുള്ള ഉപസ്ഥാപനമാണ് ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്. 2018-ൽ രണ്ട് ശാഖകളുമായി തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ച ആശിർവാദ് മൈക്രോ ഫിനാൻസിന് ഇപ്പോൾ, 22 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,684 ശാഖകളാണ് ഉള്ളത്. രാജ്യത്തുടനീളം ഏകദേശം 450 ജില്ലകളിൽ കമ്പനിയുടെ സാന്നിധ്യം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button