മലപ്പുറം: സമസ്ത നേതൃത്വത്തിനെതിരെ പിഎംഎ സലാം നടത്തിയ പരോക്ഷ വിമര്‍ശനത്തില്‍ അതൃപ്തി അറിയിച്ച് വീണ്ടും സമസ്ത. പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയോടെ വേണമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്തയുമായുള്ള തര്‍ക്കം പരിഹരിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് ലീഗ് നേതൃത്വം.
Read Also: നിയമനക്കോഴയില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍
ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നയമെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ലീഗുമായി തര്‍ക്കമില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പിഎംഎ സലാമിന്റെ പ്രസ്താവനക്ക് ജിഫ്രി തങ്ങള്‍ മറുപടി നല്‍കിയതോടെ വിവാദം അവസാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം,തട്ടം വിവാദത്തിന് തുടക്കമിട്ടത് സിപിഎം ആണെങ്കിലും ഈ വിഷയത്തെച്ചൊല്ലിയുളള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മുസ്ലിം ലീഗ് -സമസ്ത ബന്ധത്തിലാണ്. കാലങ്ങളായി ലീഗിന്റെ അടിത്തറയായി നിന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അടുത്തിടെയായി സര്‍ക്കാരുമായി അടുക്കുന്നു എന്ന വിമര്‍ശനം മനസില്‍ വച്ചായിരുന്നു തട്ടം വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ വന്നാല്‍ എല്ലാമായി എന്നു കരുതുന്ന നേതാക്കള്‍ സമുദായത്തില്‍ ഉണ്ടെന്നായിരുന്നു സലാമിന്റെ വാക്കുകള്‍.
തട്ടം വിവാദത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പ്രതികരണം നടത്താതിരുന്ന പശ്ചാത്തലത്തിലായിരുന്നു സലാമിന്റെ ഈ പരോക്ഷ വിമര്‍ശനം.
Post Your Comments