ബറേലി: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം 60കാരന്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഷേര്‍ മുഹമ്മദ് എന്നയാളാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനൊടുക്കിയത്.
പെൺകുട്ടിയുടെ വീട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗക്കുറ്റവും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ വകുപ്പും ചുമത്തി. പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. അറസ്റ്റ് ഭയന്നോ പശ്ചാത്താപം കൊണ്ടോ ആവാം പ്രതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments