Latest NewsNewsInternational

അരമണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ

കാബൂൾ: അരമണിക്കൂറിനുള്ളിൽ അഫ്ഗാനിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കിയത്. 14 പേർ മരണപ്പെട്ടെന്നാണ് വിവരം. 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് തവണയും ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിലെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധിപ്പിച്ച സംഭവം: സുപ്രീം കോടതിയില്‍ ഹര്‍ജി

5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യമുണ്ടായത്. രണ്ടാം ഭൂചലനം 6.1 ഉം തീവ്രത രേഖപ്പെടുത്തി. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മൂന്നാമത് രേഖപ്പെടുത്തിയത്. ഹെറാത്ത് നഗരത്തിൽ നിന്നും 40 കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Read Also: ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു: ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ പുതിയ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button