പേരൂര്‍ക്കട: ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സ്ത്രീയുടെ പണവും എടിഎം കാര്‍ഡും മറ്റു രേഖകളും കവര്‍ന്നയാൾ അറസ്റ്റിൽ. വട്ടിയൂര്‍ക്കാവ് കാച്ചാണി മൂന്നാംമൂട് പാറവിള വീട്ടില്‍ സുരേഷ് (48) ആണ് അറസ്റ്റിലായത്. പൂജപ്പുര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്
കഴിഞ്ഞ ജൂണ്‍ 27-നായിരുന്നു സംഭവം. പൂജപ്പുര സ്റ്റേഷന് പരിധിയിലെ മിലിറ്ററി ആശുപത്രിയില്‍ പതിവ് പരിശോധനകള്‍ക്കെത്തിയ സ്ത്രീയുടെ പണമാണ് പ്രതി കവര്‍ന്നത്. ആശുപത്രി കസേരയില്‍ വച്ചിരുന്ന 58000 രൂപയും, രേഖകളുമാണ് നഷ്ടമായത്.
Read Also : സിക്കിമിലെ വെള്ളപ്പൊക്കത്തിന് കാരണം നേപ്പാളിൽ ഉണ്ടായ വൻ ഭൂകമ്പമോ?
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments