മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി മലപ്പുറം വനിതാലീഗ് ജില്ലാകമ്മിറ്റി. പ്രസ്താവന പരസ്യമായി പിൻവലിച്ച് അനിൽകുമാർ മാപ്പ് പറയണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു.
തട്ടം അഴിപ്പിക്കുന്ന മാർക്സിസ്റ്റ് ഒളി അജൻഡയ്ക്കെതിരെ തലയിൽ തട്ടവും മുഖാവരണവും ധരിച്ച് ശനിയാഴ്ച മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്താനും വനിതാലീഗ് തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ പി ജൽസീമിയ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറയ്ക്കൽ, സക്കീന പുൽപ്പാടൻ, വാക്കിയത് റംല, സി എച്ച് ജമീല, വി കെ സുബൈദ, ഹാജറുമ്മ, സി പി ജമീല, നസീബ അസീസ്, ഖദീജ മൂത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.
Post Your Comments